---
title: "ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്: കടകളിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോദ്ധന "
english_title: "For single use plastic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44690/for-single-use-plastic"
published_at: "2022-05-24T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cbcb00ff85_Picsart_22-05-24_16-37-58-596.jpg"
keywords: []
---

# ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്: കടകളിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പുകളുടെ സംയുക്ത പരിശോദ്ധന 

> **Lead Summary:** ആറളം: ആറളം പഞ്ചായത്തിലെ കടകളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആറളം പഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോദ്ധന നടത്തിയത്.

## Article Content

ആറളം: ആറളം പഞ്ചായത്തിലെ കടകളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആറളം പഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോദ്ധന നടത്തിയത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും പേപ്പർ കപ്പ് , ഇല തുടങ്ങിയവ നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഉള്ള പാശ്ചാത്തലത്തിലാണ് ആറളം പഞ്ചായത്തിലെ വിവിധ ടൗണുകളിലെ കടകളിൽ പരിശോദ്ധന നടത്തിയത്.

എന്നും കടകളിൽ നിന്നും പ്ലാസ്റ്റിക്ക് ബാഗുകളും പേപ്പർ കപ്പുകളും പിടിച്ചെടുത്തതായും ഇനിയും വിൽപ്പന നടത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ നൽകിയതായും ആറളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സോമൻ പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ ജോഷി ഫിലിപ്പ്, വി.കണ്ണൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സി.സി.ഗോപി, ഷഫീർ , സി.ജെ അഖിൽ , കെ. റിജിത്ത് എന്നിവരും പരിശോദ്ധനാ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44690/for-single-use-plastic)