---
title: "കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി"
english_title: "A dharna was held in front of the Kannur Joint Registrar's ഓഫീസ്"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44694/a-dharna-was-held-in-front-of-the-kannur-joint-registrars"
published_at: "2022-05-24T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cc29515b8d_Picsart_22-05-24_17-03-25-803.jpg"
keywords: []
---

# കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി

> **Lead Summary:** കണ്ണൂർ: ഓഡിറ്റ് ഫീസ് ഉൾപ്പെടെ എല്ലാ ഫീസുകളും വർധിപ്പിച്ച സഹകരണ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സഹകരണ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഎംപി സംസ്ഥാന അസി :സെക്രെട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ഓഡിറ്റ് ഫീസ് ഉൾപ്പെടെ എല്ലാ ഫീസുകളും വർധിപ്പിച്ച സഹകരണ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സഹകരണ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഎംപി സംസ്ഥാന അസി :സെക്രെട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് നിലവിൽ വന്നതോടെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ വകുപ്പ് തയ്യാറാകുന്നില്ലായെന്ന് സി എ അജീർ പറഞ്ഞു. അഡ്വ :ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗധരൻ, എ ഭാസ്കരൻ, കുഞ്ഞമ്പുനായർ, കാഞ്ചന മാച്ചേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44694/a-dharna-was-held-in-front-of-the-kannur-joint-registrars)