---
title: "റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍"
english_title: "Doubling of Ettumanoor-Chingavanam line as a new milestone in railway history"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44701/doubling-of-ettumanoor-chingavanam-line-as-a-new-milestone-in-railway-history"
published_at: "2022-05-24T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ccbe83f4f0_images (12).jpeg"
keywords: []
---

# റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍

> **Lead Summary:** **കോട്ടയം**: റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം 17കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി.

## Article Content

**കോട്ടയം**: റെയില്‍വേ ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി ഏറ്റുമാനൂര്‍-ചിങ്ങവനം 17കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി.

**

ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിന്‍ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കല്‍ ജോലികളാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയത്.

നേട്ടങ്ങള്‍**: • സിംഗിള്‍ ലൈന്‍ ആയിരുന്നപ്പോള്‍ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ ക്രോസിങ്ങിനുവേണ്ടി കാത്തുനില്‍ക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും.• ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്‌ഠ പാലിക്കാന്‍ കഴിയും. • ട്രെയിന്‍ വേഗത വര്‍ധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകള്‍ ഏഴെണ്ണം ആയി • കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും • കോട്ടയത്തെ എറണാകുളത്തിന്‍റെ സബര്‍ബന്‍ നെറ്റ്‌വര്‍ക്കിലേക്ക് ഉള്‍പ്പെടുത്തി കോട്ടയത്തുനിന്ന് മെമു ഉള്‍പ്പെടെ കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44701/doubling-of-ettumanoor-chingavanam-line-as-a-new-milestone-in-railway-history)