---
title: "അതിജീവിതക്കൊപ്പമെന്ന് അവകാശപ്പെടുകയും അന്വേഷണം മരവിപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ: കെ സുധാകരൻ"
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44702/k-sudhakaran"
published_at: "2022-05-24T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cce46ac4fe_Screenshot_20220524_173804.jpg"
keywords: []
---

# അതിജീവിതക്കൊപ്പമെന്ന് അവകാശപ്പെടുകയും അന്വേഷണം മരവിപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ: കെ സുധാകരൻ

> **Lead Summary:** നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമെന്ന് അവകാശപ്പെടുകയും എന്നാൽ കേസ് അന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിർജീവമാക്കുകയും ചെയ്യുകയാണ് പിണറായി സർക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

## Article Content

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമെന്ന് അവകാശപ്പെടുകയും എന്നാൽ കേസ് അന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിർജീവമാക്കുകയും ചെയ്യുകയാണ് പിണറായി സർക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ഇതിനായി സിപിഎം ഉന്നതർ നേരിട്ട് ഇടപെട്ടിട്ടുണ്ട്. കേസ് അന്വേഷണം നിശ്ചലമാക്കാൻ ലക്ഷങ്ങളുടെ ഇടപാട് നടന്നതായാണ് മാധ്യമവാർത്തകൾ. ഇത്തരം ഗുരുതരമായ ആക്ഷേപം ഉയർന്നിട്ടും ഒരക്ഷരം പോലും മുഖ്യമന്ത്രി പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ട്.സിപിഎം നേതാക്കൾ അതിജീവിതയെ അധിക്ഷേപിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

അതിജീവിത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. നീതിക്കായി കോടതി കയറേണ്ട ഗതികേടാണ് പ്രശസ്തയായ നടിക്ക് പോലുമെങ്കിൽ സാധാകരണക്കാരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു.സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഉപേക്ഷിക്കണമെന്നും കെ സുധാകരൻ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44702/k-sudhakaran)