---
title: "കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം, രക്ഷിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ‍"
english_title: "The provocative slogan of the child."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44706/the-provocative-slogan-of-the-child"
published_at: "2022-05-24T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ccfa17fccd_Picsart_22-05-24_17-58-50-249.jpg"
keywords: []
---

# കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം, രക്ഷിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ‍

> **Lead Summary:**  ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിക്കിടെ കുട്ടിയെ കൊണ്ട്‌ മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

 ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിക്കിടെ കുട്ടിയെ കൊണ്ട്‌ മതസ്പർധ വളർത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പരിപാടിയിൽ‌ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകർക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44706/the-provocative-slogan-of-the-child)