---
title: "യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു:രണ്ടു മരണം 120 പേർക്ക് പരിക്ക് "
english_title: "LPG cylinder explodes in UAE"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44710/lpg-cylinder-explodes-in-uae"
published_at: "2022-05-24T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cd1f31005c_Screenshot_20220524-180820.png"
keywords: []
---

# യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു:രണ്ടു മരണം 120 പേർക്ക് പരിക്ക് 

> **Lead Summary:** **അബുദാബി**: അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മലയാളി ഹോട്ടലില്‍. പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. 56 പേര്‍ക്ക് സാരമായ പരിക്കും 64 പേര്‍ക്ക് നിസ്സാര പരിക്കുമാണുള്ളത്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്‍റിലാണ് പാചക വാതകം പൊട്ടിത്തെറിച്ചത്. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

## Article Content

**അബുദാബി**: അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മലയാളി ഹോട്ടലില്‍. പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. 56 പേര്‍ക്ക് സാരമായ പരിക്കും 64 പേര്‍ക്ക് നിസ്സാര പരിക്കുമാണുള്ളത്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്‍റിലാണ് പാചക വാതകം പൊട്ടിത്തെറിച്ചത്. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പൊട്ടിത്തെറിയെ തുടര്‍ന്ന് സമീപത്തെ കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44710/lpg-cylinder-explodes-in-uae)