---
title: "വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി"
english_title: "The mother hacked her daughter to death following an argument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44713/the-mother-hacked-her-daughter-to-death-following-an-argument"
published_at: "2022-05-24T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cd5abb7045_Screenshot_20220524-182123.png"
keywords: []
---

# വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** **കോട്ടയം:** വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയില്‍, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍, കെഴുവന്‍കുളം താന്നിക്ക തടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്.

## Article Content

**കോട്ടയം:** വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയില്‍, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍, കെഴുവന്‍കുളം താന്നിക്ക തടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്.

അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍, മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.

വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്ത സമീപത്ത് താമസിക്കുന്ന മകന്റെ സഹായത്തിനായി പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന്, അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ, ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പ്രതിയായ മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44713/the-mother-hacked-her-daughter-to-death-following-an-argument)