---
title: "ചില  ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കം ആസൂത്രിതം:മുഖ്യമന്ത്രി"
english_title: "To replace some places of worship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44720/to-replace-some-places-of-worship"
published_at: "2022-05-24T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cde3edd002_Screenshot_20220524-185554.png"
keywords: []
---

# ചില  ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കം ആസൂത്രിതം:മുഖ്യമന്ത്രി

> **Lead Summary:** **തൃക്കാക്കര: **ജനങ്ങളെ വിവിധ ചേരികളില്‍ ആക്കാനാണ് ബിജെപിയും ആര്‍എസ്‌എസും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**തൃക്കാക്കര: **ജനങ്ങളെ വിവിധ ചേരികളില്‍ ആക്കാനാണ് ബിജെപിയും ആര്‍എസ്‌എസും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങള്‍ മാറ്റിയെടുക്കാനുള്ള നീക്കങ്ങളും ശക്തമാകുന്നു. എല്ലാത്തിനും പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് സുരക്ഷിതത്വ ബോധം കുറയുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പല രീതിയിലുമുള്ള ആക്രമണങ്ങളാണ് നടക്കുന്നത്.

രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു പല ഘട്ടങ്ങളിലും കേരളത്തില്‍ കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണ് .അത് ഇപ്പോഴും നടക്കുന്നു. നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ബിജെപിയെ കൂടെ കൂട്ടിയിട്ടുണ്ട്.

അത് ഈ ഉപതിരഞ്ഞെടുപ്പിലും കാണുന്നുണ്ട്.2021ലെ ജനങ്ങളുടെ വിലയിരുത്തല്‍ ഇപ്പൊള്‍ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമം നടത്തുകയാണ് പ്രതിപക്ഷം. യുഡിഎഫും ബിജെപിയും അടക്കമുള്ള വലതുപക്ഷ ശക്തികള്‍ അതിനായി ഒന്നിച്ച്‌ അണിനിരക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44720/to-replace-some-places-of-worship)