---
title: "ഉമാതോമസിന്റെ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി "
english_title: "Uma Thomas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44725/uma-thomas"
published_at: "2022-05-24T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cea957a71b_Screenshot_20220524-194719.png"
keywords: []
---

# ഉമാതോമസിന്റെ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി 

> **Lead Summary:** **കൊച്ചി: **തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി.

## Article Content

**കൊച്ചി: **തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി ഹൈകോടതി തള്ളി.

ഉമ തോമസിന്റെ ഭര്‍ത്താവ്​ മുന്‍ എം.എല്‍.എ പി.ടി. തോമസിന് ബാങ്കുകളില്‍ വായ്പാ കുടിശ്ശികയുള്ളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശ്ശികയുള്ളതും മറച്ചുവെച്ചാണ് പത്രിക നല്‍കിയതെന്ന് കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് എന്‍. നഗരേഷ് തള്ളിയത്​. തെര​ഞ്ഞെടുപ്പ് ഹരജിയായാണ് നല്‍കേണ്ടതെന്നും റിട്ട് ഹരജി നിലനില്‍ക്കില്ലെന്നും വ്യക്​തമാക്കിയാണ്​ ഉത്തരവ്​. റിട്ടേണിങ്​ ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും നിരസിച്ചതിനെ ​തുടര്‍ന്നാണ്​ ഹൈകോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44725/uma-thomas)