---
title: "ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ പോലീസുകാരന് വീരമൃത്യു"
english_title: "Policeman martyred"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44745/policeman-martyred"
published_at: "2022-05-24T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cfc1044089_n389316884165340663688434aefb23c52b0acdc3abadd918df5a577c2db9ebba4b7a99c1a3058062955c07.jpg"
keywords: []
---

# ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ പോലീസുകാരന് വീരമൃത്യു

> **Lead Summary:** **ശ്രീനഗര്‍: **ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ പോലീസുകാരന് വീരമൃത്യു. ശ്രീനറിലെ സൗര മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

## Article Content

**ശ്രീനഗര്‍: **ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ പോലീസുകാരന് വീരമൃത്യു. ശ്രീനറിലെ സൗര മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പോലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഏഴു വയസുള്ള മകള്‍ക്കും പരിക്കേറ്റു. ഭീകരര്‍ ഖാദ്രിക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ മകള്‍ പിതാവിന്‍റെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മകളുടെ കൈക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44745/policeman-martyred)