---
title: "ദേശീയപാതയിൽ കാർ തടഞ്ഞ് മൂന്നര കോടിയുടെ കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ "
english_title: "The main accused has been arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44751/the-main-accused-has-been-arrested"
published_at: "2022-05-24T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d01511c22b_n389331698165340783475694d097d55f3a733e14a129d9ac696c217b93c45f89f82ace9cd5b44ca240b8f2.jpg"
keywords: []
---

# ദേശീയപാതയിൽ കാർ തടഞ്ഞ് മൂന്നര കോടിയുടെ കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: **ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

## Article Content

**പാലക്കാട്: **ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

തൃശൂര്‍ കൊടകര സ്വദേശി ഷബീക്ക് വാവയാണ് (38) കസബ പൊലീസിന്‍റെ പിടിയിലായത്. ഷബീക്കിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 ഓളം കേസുകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു. ഡിസംബര്‍ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ ഷബീക്ക് വാവയും സംഘവും വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിച്ച്‌ പണം കവരുകയായിരുന്നു.3,55,00,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ 10 പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ഷബീക്ക് വാവയും പിടിയിലായത്. അജീഷ് എന്ന വ്യാജ പേരില്‍ കഴിഞ്ഞ ഇയാളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44751/the-main-accused-has-been-arrested)