---
title: "ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചികിത്സ തേടി"
english_title: "Foodpoisen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44764/foodpoisen"
published_at: "2022-05-24T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d0bc52ba12_n3893412641653410625630a4db98e9208bcaeea910936ced44e276416e2941fb43299438e8c11a66d58097.jpg"
keywords: []
---

# ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചികിത്സ തേടി

> **Lead Summary:** **തൃശൂര്‍**: ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചികിത്സ തേടി.നാല് കുട്ടികളുള്‍പ്പെടെ അഞ്ചുപേരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. മാവേലി എക്സ്പ്രസില്‍ മൂകാംബികയില്‍നിന്ന്​ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

**തൃശൂര്‍**: ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ചികിത്സ തേടി.നാല് കുട്ടികളുള്‍പ്പെടെ അഞ്ചുപേരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. മാവേലി എക്സ്പ്രസില്‍ മൂകാംബികയില്‍നിന്ന്​ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തിരുവനന്തപുരം സ്വദേശികളായ ശ്രീകുട്ടി (29), മകള്‍ ദിയ (നാല്), അവന്തിക (ഒമ്ബത്), നിരഞ്‌ജന (നാല്), നിവേദ്യ (ഒമ്ബത്) എന്നിവരെയാണ്‌ ആശുപത്രില്‍ പ്രവേശിപ്പിച്ചത്‌. ഞായറാഴ്‌ച രാവിലെ ഇവര്‍ ഉടുപ്പിയി​ലെ ഹോട്ടലില്‍നിന്നാണ് ഭക്ഷണം കഴിച്ചത്‌. രാത്രി ഏഴരയോടെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. എട്ടരയോടെ ഛര്‍ദി തുടങ്ങി. ട്രെയിനില്‍ അസ്വസ്ഥത അനുഭവപ്പെട്ട സംഘത്തെ തൃശൂരില്‍ ഇറക്കി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44764/foodpoisen)