---
title: "റിസോർട്ട് കേന്ദ്രീകരിച്ച് ചീട്ടുകളി: എട്ടുപേർ പിടിയിൽ "
english_title: "Lottery focused on the resort"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44770/lottery-focused-on-the-resort"
published_at: "2022-05-24T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d165506607_n3893606841653413172696cf5c5cea3121584227dac8d22cc72c233231cd98a44f2ea068772f28631c7d9c.jpg"
keywords: []
---

# റിസോർട്ട് കേന്ദ്രീകരിച്ച് ചീട്ടുകളി: എട്ടുപേർ പിടിയിൽ 

> **Lead Summary:** **മാനന്തവാടി: **പയ്യമ്പള്ളി ഊര്‍പ്പള്ളിക്ക് സമീപം സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പണംവെച്ച്‌ ചീട്ടുകളിച്ച എട്ടംഗ സംഘത്തെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മാനന്തവാടി: **പയ്യമ്പള്ളി ഊര്‍പ്പള്ളിക്ക് സമീപം സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പണംവെച്ച്‌ ചീട്ടുകളിച്ച എട്ടംഗ സംഘത്തെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരില്‍നിന്നും ഒരു ലക്ഷത്തോളം രൂപ പിടികൂടി. പാണ്ടിക്കടവ് മുസ്‌ലിയാര്‍ വീട്ടില്‍ ഉസ്മാന്‍ (60), വാളാട് കതോട്ടപറമ്ബില്‍ വീട്ടില്‍ രാജേഷ് (44), പള്ളിക്കല്‍ കാസിയാര്‍ വീട്ടില്‍ അബ്ദു റഹ്മാന്‍ (31), പാണ്ടിക്കടവ് ചക്കരത്തൊടി വീട്ടില്‍ ജംഷീര്‍ (34), തലപ്പുഴ തിണ്ടുമ്മല്‍ കൊല്ലങ്കല്‍ വീട്ടില്‍ ഷിന്റോ (35), എടവക വീട്ടിച്ചാല്‍ കോലംവീട് റാഷിദ് ജുനൈദ് (31), പന്തിപ്പൊയില്‍ മാങ്ങാനപെടില്‍ വീട്ടില്‍ ഷംസുദ്ധീന്‍ (41), കുഴിനിലം കോട്ടപ്പുറം വീട്ടില്‍ സെയ്ദ്‌ (52) എന്നിവരെയാണ് ക്ലേ ക്ലബ് റിസോര്‍ട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 91640 രൂപയും പിടികൂടിയിട്ടുണ്ട്.

മാനന്തവാടി എസ്.ഐ ബിജു ആന്റണി, പ്രബേഷനറി എസ്.ഐ വിഷ്ണുരാജ്, പനമരം എ.എസ്.ഐ സുനില്‍ കുമാര്‍, മാനന്തവാടി എസ്.സി.പി.ഒ മാരായ എന്‍. ബഷീര്‍, എം.ടി. സെബാസ്റ്റ്യന്‍, സി.പി.ഒ മാരായ ജാസിം ഫൈസല്‍, എം.എ. സുധീഷ്,അജീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ചീട്ടുകളി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44770/lottery-focused-on-the-resort)