---
title: "യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു"
english_title: "Monkypox"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44774/monkypox"
published_at: "2022-05-24T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d1a996e477_IMG-20220524-WA0167.jpg"
keywords: []
---

# യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

> **Lead Summary:**  **അബുദാബി: **യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി നൂറിലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നേരത്തെ രോഗബാധ തിരിച്ചറിയുന്നതിനായി സ്വീകരിച്ച പരിശോധനയുടെ ഭാഗമായാണ് വൈറസ്ബാധ കണ്ടെത്തിയത്.

## Article Content

 **അബുദാബി: **യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി നൂറിലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നേരത്തെ രോഗബാധ തിരിച്ചറിയുന്നതിനായി സ്വീകരിച്ച പരിശോധനയുടെ ഭാഗമായാണ് വൈറസ്ബാധ കണ്ടെത്തിയത്.

രോഗിയ്ക്ക് ആവശ്യമായ മെഡിക്കൽ പരിചരണം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാനാവശ്യമായ എല്ലാവിധ മുൻകരുതൽനടപടികളും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച യുവതിയുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. യുഎഇയുടെ ആരോഗ്യമന്ത്രാലയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങുപനിയുടെ വ്യാപനത്തെ കുറിച്ച് പഠിക്കുന്നതിനൊപ്പം രാജ്യത്തെ സംശയാസ്പദമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44774/monkypox)