---
title: "ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര സ്വകാര്യ ബസ്സുകൾക്ക് നേരെ നടപടി "
english_title: "Action against long distance private buses that do not board at the bus stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44775/action-against-long-distance-private-buses-that-do-not-board-at-the-bus-stand"
published_at: "2022-05-24T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d1db2f4170_n38936632016534149811776b455a7a6b299afc006f6625f9a4d7b9d5551708caad25207e4fdc07c6db9f54.jpg"
keywords: []
---

# ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര സ്വകാര്യ ബസ്സുകൾക്ക് നേരെ നടപടി 

> **Lead Summary:** **കുന്നംകുളം**: യാത്രക്കാരെ തെരുവിലിറക്കി ബസ് സ്റ്റാന്‍ഡില്‍ കയറാതെ സര്‍വീസ് നടത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് കുന്നംകുളം പൊലീസ് പിടികൂടി.സംഭവത്തില്‍ ബസ് ഡ്രൈവര്‍ തിരുവിലാമല കുത്താമ്ബുള്ളി വീട്ടില്‍ വൈശാഖ് , കണ്ടക്ടര്‍ ഒറ്റപ്പാലം അമ്ബലപ്പാറ രാജ്ഭവന്‍ വീട്ടില്‍ ബാബുരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച്‌ യാത്രക്കാരെ കയറ്റിയിറക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

## Article Content

**കുന്നംകുളം**: യാത്രക്കാരെ തെരുവിലിറക്കി ബസ് സ്റ്റാന്‍ഡില്‍ കയറാതെ സര്‍വീസ് നടത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് കുന്നംകുളം പൊലീസ് പിടികൂടി.സംഭവത്തില്‍ ബസ് ഡ്രൈവര്‍ തിരുവിലാമല കുത്താമ്ബുള്ളി വീട്ടില്‍ വൈശാഖ് , കണ്ടക്ടര്‍ ഒറ്റപ്പാലം അമ്ബലപ്പാറ രാജ്ഭവന്‍ വീട്ടില്‍ ബാബുരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച്‌ യാത്രക്കാരെ കയറ്റിയിറക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊലീസിന്റെയും നഗരസഭയുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ റോഡിലിറക്കി വിട്ട് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡില്‍ കയറാതെ അശ്രദ്ധമായും വണ്‍വേ തെറ്റിച്ചും സര്‍വീസ് നടത്തിയിരുന്ന ഗുരുവായൂര്‍-പാലക്കാട് റൂട്ടിലോടുന്ന ദര്‍ഷന്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡില്‍ കയറാതെ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസന്‍സും റദ്ദാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44775/action-against-long-distance-private-buses-that-do-not-board-at-the-bus-stand)