രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിൽ

രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിൽ
May 24, 2022 11:50 PM | By Emmanuel Joseph

അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിന് യോഗ്യത നേടി ഗുജറാത്ത് ടൈറ്റന്‍സ്. നാലാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേര്‍ന്ന് നേടിയ 106 റണ്‍സ് കൂട്ടുകെട്ട് രാജസ്ഥാനുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിക്കുകയായിരുന്നു. 188 റണ്‍സ് രാജസ്ഥാന്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 19.3 ഓവറിലാണ് ഗുജറാത്തിന്റെ വിജയം.

സാഹയെ ആദ്യ ഓവറില്‍ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലും മാത്യു വെയിഡും ചേര്‍ന്ന് ഗുജറാത്തിന്റെ കുതിപ്പിന് തുടക്കം കുറിയ്ക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് ടീം നേടിയത്.

21 പന്തില്‍ 35 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ റണ്ണൗട്ടായപ്പോള്‍ 72 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാന്‍ രാജസ്ഥാന് സാധിച്ചു. അധികം വൈകാതെ 30 റണ്‍സ് നേടിയ മാത്യു വെയിഡിനെയും പുറത്താക്കി ഒബേദ് മക്കോയി രാജസ്ഥാന് മത്സരത്തില്‍ പ്രതീക്ഷ നല്‍കി.

ക്രീസില്‍ പുതുതായി എത്തിയ ഹാര്‍ദ്ദിക്കും മില്ലറും സ്കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ അവസാന 8 ഓവറില്‍ 80 റണ്‍സായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ റണ്‍ റേറ്റ് വരുതിയില്‍ നിര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചു.

ഹാര്‍ദ്ദിക് - മില്ലര്‍ കൂട്ടുകെട്ട് അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അവസാന അഞ്ചോവറില്‍ വെറും 50 റണ്‍സ് ആയിരുന്നു വിജയത്തിനായി ഗുജറാത്ത് നേടേണ്ടിയിരുന്നത്. മൂന്നോവറില്‍ ലക്ഷ്യം 34 റണ്‍സായിരുന്നു എങ്കിലും മത്സരം ഗുജറാത്തിന്റെ കൈകളില്‍ തന്നെ സുരക്ഷിതമായിരുന്നു ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ നിന്നിരുന്നത് കാരണം. പിന്നീട് വരാനിക്കുന്ന വമ്ബനടിക്കാരായ തെവാത്തിയയും റഷീദ് ഖാനും ആണെന്നതും ഗുജറാത്തിന് കൂടുതല്‍ സാധ്യത നല്‍കി.

ചഹാല്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ട് പായിക്കുവാന്‍ പാണ്ഡ്യയ്ക്കും മില്ലറിനും സാധിക്കാതെ പോയെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ മില്ലര്‍ സിക്സര്‍ പറത്തി ഓവറില്‍ നിന്ന് 11 റണ്‍സ് പിറന്നു. ഒബേദ് മക്കോയി എറിഞ്ഞ 19ാം ഓവറില്‍ 7 റണ്‍സ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 16 ആയി മാറി. ഡേവിഡ് മില്ലര്‍ നേടിയ ബൗണ്ടറിയാണ് ഗുജറാത്തിന് ആശ്വാസമായത്.

അവസാന ഓവറിലെ ആദ്യ പന്ത് മില്ലര്‍ സിക്സര്‍ പറത്തിയപ്പോള്‍ കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമായി. രണ്ടാം പന്തിലും അതേ ഫലം വന്നപ്പോള്‍ ലക്ഷ്യം വെറും നാല് പന്തില്‍ നാല് റണ്‍സായി മാറി. മൂന്നാം പന്തിലും സിക്സര്‍ പറത്തി മില്ലര്‍ പുറത്താകാതെ 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 27 പന്തില്‍ 40 റണ്‍സ് നേടി. 5 സിക്സ് അടക്കമായിരുന്നു മില്ലറുടെ ഇന്നിംഗ്സ്. 61 പന്തില്‍ 106 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

Gt rr ipl

Next TV

Related Stories
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

Jul 2, 2022 05:56 AM

കൂട്ടുകാരൻ സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്  യുവാവിനെ തട്ടിക്കൊണ്ട് പോയി: നാലംഗ സംഘം പിടിയിൽ

കൂട്ടുകാരൻ സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലം​ഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ്...

Read More >>
Top Stories