---
title: "കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി"
english_title: "Kanichchar constituency committee formed by NCP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4478/kanichchar-constituency-committee-formed-by-ncp"
published_at: "2021-10-10T21:18:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61630b60ed591_PicsArt_10-10-09.16.27.jpg"
keywords: []
---

# കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി

> **Lead Summary:** കണിച്ചാർ: കോൺഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നൂറോളം ആളുകളാണ് കോൺഗ്രസ് വിട്ട് എൻ സി പിയിൽ ചേർന്നത്. മണത്തണ മടപ്പുരച്ചാലിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അജയൻ പായം അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുരേശൻ, ദേശീയ സമിതി അംഗം എം പ്രശാന്തൻ, സംസ്ഥാന കമ്മിറ്റി അംഗം എം എ ആന്റണി, ടി. പി പവിത്രൻ കെ.വിജീഷ് തുടങ്ങിയവർ സംബന്ധിച്ചു. എൻ.സി.പി കണിച്ചാർ മണ്ഡലം പ്രസിഡണ്ടായി കെ യു മാണിയെ യോഗം തിരഞ്ഞെടുത്തു.

## Article Content

കണിച്ചാർ: കോൺഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന നൂറോളം ആളുകളാണ് കോൺഗ്രസ് വിട്ട് എൻ സി പിയിൽ ചേർന്നത്. മണത്തണ മടപ്പുരച്ചാലിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അജയൻ പായം അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സുരേശൻ, ദേശീയ സമിതി അംഗം എം പ്രശാന്തൻ, സംസ്ഥാന കമ്മിറ്റി അംഗം എം എ ആന്റണി, ടി. പി പവിത്രൻ കെ.വിജീഷ് തുടങ്ങിയവർ സംബന്ധിച്ചു. എൻ.സി.പി കണിച്ചാർ മണ്ഡലം പ്രസിഡണ്ടായി കെ യു മാണിയെ യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4478/kanichchar-constituency-committee-formed-by-ncp)