---
title: "കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു"
english_title: "Arranged in the Arbitration Court adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44784/arranged-in-the-arbitration-court-adalat"
published_at: "2022-05-25T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d7d81d3487_kudissika nivarana yeknjam.jpg"
keywords: []
---

# കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. മൊത്ത, ചില്ലറ റേഷൻ വ്യാപാരികളും മണ്ണെണ്ണ മൊത്ത വ്യാപാരികളും വർഷങ്ങളായി നൽകാനുള്ള കുടിശ്ശിക തുക ഈടാക്കാനാണ് അദാലത്ത് നടത്തിയത്.

## Article Content

**കണ്ണൂർ : **സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. മൊത്ത, ചില്ലറ റേഷൻ വ്യാപാരികളും മണ്ണെണ്ണ മൊത്ത വ്യാപാരികളും വർഷങ്ങളായി നൽകാനുള്ള കുടിശ്ശിക തുക ഈടാക്കാനാണ് അദാലത്ത് നടത്തിയത്.

പൊതുവിതരണ ഉപഭോക്തൃ കമ്മീഷ്ണർ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ ചീഫ് അക്കൗണ്ട്സ് ഓഫീസർ വി സുഭാഷ്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ അജിത്ത് കുമാർ, സിവിൽ സപ്ലൈസ് ജീവനക്കാർ, റേഷൻ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44784/arranged-in-the-arbitration-court-adalat)