---
title: "യുഎസിൽ  പ്രൈമറി സ്കൂളിൽ വെടിവെപ്പ്: 18 വിദ്യാർത്ഥികൾ അടക്കം 21 പേർ കൊല്ലപ്പെട്ടു  "
english_title: "School shooting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44787/school-shooting"
published_at: "2022-05-25T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d82786639f_n3894023361653441045894d8c5be36bc629b161f980ad3d13a785938d34c67672d56d600f944a47446158f.jpg"
keywords: []
---

# യുഎസിൽ  പ്രൈമറി സ്കൂളിൽ വെടിവെപ്പ്: 18 വിദ്യാർത്ഥികൾ അടക്കം 21 പേർ കൊല്ലപ്പെട്ടു  

> **Lead Summary:** **വാഷിംഗ്ടണ്‍: **യു എസിലെ ടെക്‌സാസിലെ ഒരു പ്രെെമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.

## Article Content

**വാഷിംഗ്ടണ്‍: **യു എസിലെ ടെക്‌സാസിലെ ഒരു പ്രെെമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.

ഉവാള്‍ഡെയിലെ റോബ് എലിമെന്ററി സ്‌കൂളിലാണ് ആക്രമണം നടന്നത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വെടിയുതിര്‍ത്തതെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ഏഴിനും പത്തിനും ഇടയില്‍ പ്രായക്കാരാണ് മരിച്ച വിദ്യാര്‍ഥികള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44787/school-shooting)