---
title: "ഡൽഹിയിൽ 150 ഇലക്ട്രിക് ബസ്സുകൾ കൂടി:  അരവിന്ദ് കെജ്‌രിവാൾ "
english_title: "150 more electric buses in Delhi Arvind Kejriwal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44790/150-more-electric-buses-in-delhi-arvind-kejriwal"
published_at: "2022-05-25T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d899bb6339_n38940305816534429165045db5be04cc0a2bcd072ea7ee394d0e96cd9b9f81d71b64fd8aba3e20286501fe.jpg"
keywords: []
---

# ഡൽഹിയിൽ 150 ഇലക്ട്രിക് ബസ്സുകൾ കൂടി:  അരവിന്ദ് കെജ്‌രിവാൾ 

> **Lead Summary:** **ഡല്‍ഹി**: രാജ്യതലസ്ഥാനത്ത് ഇലക്‌ട്രിക് വാഹന യുഗം. നഗരത്തില്‍ 150 ഇലക്‌ട്രിക് ബസുകള്‍ കൂടി ഉദ്ഘാടനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

## Article Content

**ഡല്‍ഹി**: രാജ്യതലസ്ഥാനത്ത് ഇലക്‌ട്രിക് വാഹന യുഗം. നഗരത്തില്‍ 150 ഇലക്‌ട്രിക് ബസുകള്‍ കൂടി ഉദ്ഘാടനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും രാജ്ഘട്ട് ബസ് ഡിപ്പോ വരെ അദ്ദേഹം ഇവയില്‍ യാത്ര ചെയ്യുകയും ചെയ്തു. നഗരം മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്. കെജ്‌രിവാളിനൊപ്പം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹലോട്ട്, സെക്രട്ടറി നരേഷ് കുമാര്‍ എന്നിവര്‍ യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചു. 1,862 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ഇതില്‍ 150 കോടി രൂപ കേന്ദ്ര വിഹിതവും ഉണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്കാണ് ഈ തുക. 'ഡല്‍ഹിയുടെ ലക്ഷ്വറി ഇലക്‌ട്രിക് ബസുകള്‍' എന്ന പേരില്‍ ഇവയെ അരവിന്ദ് കെജ്രിവാള്‍ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവയില്‍ അഴുക്കാക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് സൗജന്യ യാത്രയും ഗതാഗത വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44790/150-more-electric-buses-in-delhi-arvind-kejriwal)