---
title: "ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കൽ: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം  "
english_title: " Copying and disseminating footage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44820/copying-and-disseminating-footage"
published_at: "2022-05-25T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628db25b25efc_images (1).jpeg"
keywords: []
---

# ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കൽ: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം  

> **Lead Summary:** **ത​ല​ശ്ശേ​രി**: ന​ഗ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൊ​ലീ​സ്‌ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ക​മി​താ​ക്ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.

## Article Content

**ത​ല​ശ്ശേ​രി**: ന​ഗ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൊ​ലീ​സ്‌ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ക​മി​താ​ക്ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​രു​വി​ട്ട സ്‌​നേ​ഹ​സൗ​ഹൃ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യാ​ണ് പൊ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഉ​ദ്യാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.

ദൃ​ശ്യം പു​റ​ത്തു​വ​ന്ന​തോ​ടെ പ​രാ​തി​യു​മാ​യി ചി​ല​ര്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.ത​ല​ശ്ശേ​രി ഓ​വ​ര്‍​ബ​റീ​സ്‌ ഫോ​ളി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​വ​രാ​ണ്‌ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്‌​റ്റി​ലാ​യ​ത്‌. ക​മി​താ​ക്ക​ളു​ടെ​യും ദ​മ്ബ​തി​മാ​രു​ടെ​യും സ്വ​കാ​ര്യ​ത​യി​ലേ​ക്കാ​ണ് സം​ഘം ഒ​ളി​കാ​മ​റ നീ​ട്ടി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ത്യേ​ക ഗ്രൂ​പ്പു​വ​ഴി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​ത​തോ​ടെ മാ​ന​ഹാ​നി​യി​ലാ​ണ് പ​ല​രും. ജി​ല്ല കോ​ട​തി​ക്ക് സ​മീ​പ​ത്തെ സെ​ന്റി​ന​റി പാ​ര്‍​ക്കി​ലെ​ത്തി​യ ക​മി​താ​ക്ക​ളു​ടെ ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്‌ പൊ​ലീ​സ്‌ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി​യ​ത്‌. അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും ദൃ​ശ്യം അ​പ്‌​ലോ​ഡ്‌ ചെ​യ്‌​ത​താ​യി പൊ​ലീ​സ്‌ പ​റ​ഞ്ഞു. ത​ല​ശ്ശേ​രി കോ​ട്ട​യി​ല്‍​നി​ന്ന​ട​ക്കം ദൃ​ശ്യം ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്‌. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ലാ​ണ്‌ ഇ​വ​ര്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്‌. ഉ​ദ്യാ​ന​ങ്ങ​ളി​ല്‍ പ​ക​ല്‍ എ​ത്തു​ന്ന​വ​രി​ലേ​റെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്‌. ഉ​ദ്യാ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​നി​ത പൊ​ലീ​സു​കാ​രെ​യ​ട​ക്കം നി​രീ​ക്ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44820/copying-and-disseminating-footage)