---
title: "ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസ്; പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ "
english_title: "Alappuzha anti-religious slogan cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44838/alappuzha-anti-religious-slogan-cases"
published_at: "2022-05-25T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dc84be618b_IMG-20220524-WA0057.jpg"
keywords: []
---

# ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസ്; പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ 

> **Lead Summary:** ആലപ്പുഴ: മതവിദ്വേഷ മുദ്രാവാക്യ കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ജില്ലാ പ്രസിഡൻ്റ് പിഎ നവാസാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് നവാസ്. റാലിയുടെ സംഘാടകരിൽ ഒരാളാണ് നവാസ്.

## Article Content

ആലപ്പുഴ: മതവിദ്വേഷ മുദ്രാവാക്യ കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ജില്ലാ പ്രസിഡൻ്റ് പിഎ നവാസാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് നവാസ്. റാലിയുടെ സംഘാടകരിൽ ഒരാളാണ് നവാസ്.

നേരത്തെ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാറാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി.എ.നവാസ്, കുട്ടിയെ അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. അതിൽ അൻസാറിന്റെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘാടകർക്കുമെതിരെയാണ് കേസ്.

സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പർദ്ധ വളർത്തുന്ന വാക്യങ്ങൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തി. ഈ പശ്ചാതലത്തിലാണ് 153 (a) വകുപ്പ് പ്രകാരം കേസ് എടുക്കാൻ തെയ്യാറായത്.

കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44838/alappuzha-anti-religious-slogan-cases)