---
title: "രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും"
english_title: "The President will arrive in Kerala today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44848/the-president-will-arrive-in-kerala-today"
published_at: "2022-05-25T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dd09ae9929_1595579688_image-38(1).jpg"
keywords: []
---

# രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

> **Lead Summary:** തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിൻറെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയതിന് ശേഷം രാജ്ഭവനിലെത്തി വിശ്രമിക്കും.

## Article Content

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിൻറെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയതിന് ശേഷം രാജ്ഭവനിലെത്തി വിശ്രമിക്കും.

രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവിൻറെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.നാളെ രാവിലെ 11.30ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സമയക്രമം രാഷ്ട്രപതി ഭവനില്‍ നിന്ന് ഇല്ലനെ സര്‍ക്കാരിന് കൈമാറി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44848/the-president-will-arrive-in-kerala-today)