---
title: "നവവധു കുഴഞ്ഞുവീണു മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് യുവതിയുടെ മാതാപിതാക്കൾ"
english_title: "Newlyweds collapse and die"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44855/newlyweds-collapse-and-die"
published_at: "2022-05-25T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dd4b8e3740_Screenshot_20220525_122825.jpg"
keywords: []
---

# നവവധു കുഴഞ്ഞുവീണു മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് യുവതിയുടെ മാതാപിതാക്കൾ

> **Lead Summary:** പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനമെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്.

## Article Content

പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനമെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്.

വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തി. കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. 

കുളിമുറിയിൽ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. എന്നാൽ, മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അമ്മ ശ്രീദേവി പറഞ്ഞു.

2020 ജനുവരി ആറിനാണ് മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകൾ ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44855/newlyweds-collapse-and-die)