---
title: "മാരക ലഹരി മരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "Taliparamba resident arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44869/taliparamba-resident-arrested"
published_at: "2022-05-25T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ddc0156c3f_IMG_20220525_130315.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് കാനത്ത് ചിറയിലെ പാറോൽക്കാട്ടി ഹൗസിൽ അർഷാദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ആടിക്കുംപറ വർക്ക് ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കുമരുന്നായ എം ഡി എം എ വിൽപ്പന നടത്തുന്നതിനിടെ ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ .സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് കാനത്ത് ചിറയിലെ പാറോൽക്കാട്ടി ഹൗസിൽ അർഷാദ് പിടിയിലായത്.

## Article Content

തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ് സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് കാനത്ത് ചിറയിലെ പാറോൽക്കാട്ടി ഹൗസിൽ അർഷാദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ആടിക്കുംപറ വർക്ക് ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കുമരുന്നായ എം ഡി എം എ വിൽപ്പന നടത്തുന്നതിനിടെ ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ .സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് കാനത്ത് ചിറയിലെ പാറോൽക്കാട്ടി ഹൗസിൽ അർഷാദ് പിടിയിലായത്.

കുറച്ചുനാളുകളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ കൈയ്യിൽ നിന്നും 0.950 മില്ലിഗ്രാം എം ഡി എം എ പിടിച്ചെടുത്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. . കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രതിക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചതെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44869/taliparamba-resident-arrested)