---
title: "യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി  റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചനിലയിൽ "
english_title: "The woman's body was found abandoned in a bag on the railway tracks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44870/the-womans-body-was-found-abandoned-in-a-bag-on-the-railway-tracks"
published_at: "2022-05-25T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ddcbfc2669_images (2).jpeg"
keywords: []
---

# യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി  റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചനിലയിൽ 

> **Lead Summary:** **മുബൈ**: മഹാരാഷ്ട്ര മഹിമിലെ റെയില്‍വേ ട്രാക്കില്‍ ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടേ റെയില്‍വേ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് മുബൈ റെയില്‍വേ പോലിസ് അറിയിച്ചു.

## Article Content

**മുബൈ**: മഹാരാഷ്ട്ര മഹിമിലെ റെയില്‍വേ ട്രാക്കില്‍ ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടേ റെയില്‍വേ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഒരാളെ കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് മുബൈ റെയില്‍വേ പോലിസ് അറിയിച്ചു.

സരിക ദാമോദര്‍ ചാല്‍കെ എന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് പോലിസ് അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്ക് അറ്റകുറ്റ പണികള്‍ നടത്തുന്നതിനിടേ ബാഗ് കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുനനു. തുടര്‍ന്ന് റെയില്‍വേ യൂണിയന്‍ നേതാക്കളെയും ആര്‍പിഎഫും നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഓടുന്ന ട്രെയിനില്‍ നിന്ന് ആരോ ബാഗ് വലിച്ചെറിഞ്ഞതാണെന്ന് റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44870/the-womans-body-was-found-abandoned-in-a-bag-on-the-railway-tracks)