---
title: "കാട്ടുപന്നിയെ കൊല്ലാം: അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി എ. കെ ശശീന്ദ്രൻ "
english_title: "Kill the wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44873/kill-the-wild-boar"
published_at: "2022-05-25T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de0cb4574d_images (3).jpeg"
keywords: []
---

# കാട്ടുപന്നിയെ കൊല്ലാം: അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി എ. കെ ശശീന്ദ്രൻ 

> **Lead Summary:** **തിരുവനന്തപുരം**: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

## Article Content

**തിരുവനന്തപുരം**: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം. കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം. പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയ്യാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം. പ്രദേശത്ത് തോക്ക് ലൈസന്‍സുള്ളവര്‍ക്കും പോലീസുകാര്‍ക്കും പന്നിയെ വെടിവെക്കാം.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നില്‍ക്കേണ്ട. കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം. എന്നാല്‍ വിഷപ്രയോഗമോ, വൈദ്യുതി ആഘാതം ഏല്‍പ്പിക്കാനോ പാടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44873/kill-the-wild-boar)