---
title: "കണ്ണൂർ നഗരത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ"
english_title: " A youth from Kasargod has been arrested in connection with the theft of a goods autorickshaw in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44875/a-youth-from-kasargod-has-been-arrested-in-connection-with-the-theft-of-a-goods-autorickshaw-in-kannur"
published_at: "2022-05-25T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de3ac6651e_Picsart_22-05-25_13-35-55-125.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

> **Lead Summary:**  **കണ്ണൂർ: **കണ്ണൂർ നഗരത്തിൽ നിന്നും വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ കണ്ണുർ പ്രസ് ക്ലബ്ബ് റോഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 13/ഡബ്ലു 1141 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് പോലീസ്' അറസ്റ്റ് ചെയ്തത്.

## Article Content

 **കണ്ണൂർ: **കണ്ണൂർ നഗരത്തിൽ നിന്നും വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ കണ്ണുർ പ്രസ് ക്ലബ്ബ് റോഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 13/ഡബ്ലു 1141 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് പോലീസ്' അറസ്റ്റ് ചെയ്തത്.

കാസർഗോഡ് ജില്ലയിലെ ഉപ്പള റയിൽവേ സ്റ്റേഷനടുത്തുള്ള മണി മുണ്ട ഹൗസിൽ മുഹമ്മദ് ഷറീഫിനെ(40)യാണ് ടൗൺ സി.ഐ 'ശ്രീജിത് കൊടേരിയും സംഘവും സൈബർ പൊലിസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഈക്കഴിഞ്ഞ 18 ന് രാത്രിയായിരുന്നു മോഷണം നടത്തിയത്. റോഡരികിൽ സ്ഥാപിച്ച സി .സി .ടി .വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

കണ്ണൂർ പാറക്കണ്ടിയിൽ പ്രതിയുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. അന്വേഷണ സംഘത്തിൽ എഎസ് ' ഐമാരായ അജയൻ, നാസർ, ഉദ്യോഗസ്ഥരായ നിഷാന്ത്, മനീഷ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44875/a-youth-from-kasargod-has-been-arrested-in-connection-with-the-theft-of-a-goods-autorickshaw-in-kannur)