---
title: "പച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത്  മത്സ്യത്തിനും വിലകൂടി"
english_title: "The price of fish has gone up."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44878/the-price-of-fish-has-gone-up"
published_at: "2022-05-25T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de4287361d_SAVE_20220525_131730.jpg"
keywords: []
---

# പച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത്  മത്സ്യത്തിനും വിലകൂടി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവർഗങ്ങൾക്കും പിന്നാലെ മത്സ്യത്തിനും വിലകൂടി. പാചക വാതക വിലവർധന തുടരുന്നതിന് ഇടയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നത്. അയക്കൂറ കിലോക്ക് 1200 രൂപയായി വർധിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവർഗങ്ങൾക്കും പിന്നാലെ മത്സ്യത്തിനും വിലകൂടി. പാചക വാതക വിലവർധന തുടരുന്നതിന് ഇടയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നത്. അയക്കൂറ കിലോക്ക് 1200 രൂപയായി വർധിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെയാണ് കേരളത്തിൽ മത്സ്യത്തിന്റെ വില വർധിച്ചത്. മത്തി കിലോക്ക് 230 രൂപ, അയല 240 രൂപയുമായിരുന്നു ഇന്നലെത്തെ വില. ക​ഴി​ഞ്ഞ ആ​ഴ്ച 160 -200 വ​രെ​യു​ണ്ടാ​യി​രു​ന്ന വി​ല​യാ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്.

അയക്കൂറക്ക് 400, 600 വരെയായിരുന്നു നേരത്തെയുണ്ടായിരുന്ന വില. ആ​വോ​ലി​ 900 രൂ​പ​, കൊ​ളോ​ന്‍ 720 രൂപ, ചെ​മ്പ​ല്ലി 700 രൂപ, നോ​ങ്ങ​ല്‍ 680, ക​രി​മീ​ന്‍ 500, ചെ​മ്മീ​ന്‍ 420, കൂ​ന്ത​ല്‍ 340, മാ​ന്ത 340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില. കോഴിക്ക് 155, 160 രൂപ വരെയാണ് വില. സംസ്ഥാനത്ത് പച്ചക്കറിക്കും പൊളളുന്ന വിലയാണ്. തക്കാളിക്ക് 85, 100 രൂപ വരെയാണ് നിലവിലെ വില.

ബീ​ൻ​സി​ന് 90 -100 വ​രെ​യെ​ത്തി. വെ​ളി​ച്ചെ​ണ്ണ വി​ല 155 -160 വ​രെ​യാ​ണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പോലെ ഹോട്ടൽ ജീവനക്കാരേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44878/the-price-of-fish-has-gone-up)