---
title: "രാമേശ്വരത്ത്‌ യുവതിയെ കൂട്ട  ബലാത്സംഗം  ചെയ്തു കൊലപ്പെടുത്തി: അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ  "
english_title: "Rameshwaram woman gang-raped to death by foreign workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44898/rameshwaram-woman-gang-raped-to-death-by-foreign-workers"
published_at: "2022-05-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628df49632350_n3895202261653470304165af53ece3a97cfa428c7f0408f7d6223ef9ab411d59261848ca6b806962f451dd.jpg"
keywords: []
---

# രാമേശ്വരത്ത്‌ യുവതിയെ കൂട്ട  ബലാത്സംഗം  ചെയ്തു കൊലപ്പെടുത്തി: അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ  

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടില്‍ നാല്‍പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തില്‍ ഒഡിഷ സ്വദേശികളായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടില്‍ നാല്‍പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തില്‍ ഒഡിഷ സ്വദേശികളായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സമീപത്തുള്ള ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളാണ് ഇവര്‍. രാമേശ്വരം വടക്കാട് മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കടല്‍സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു യുവതി. രാത്രിയായിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ക്കെട്ടിന് സമീപത്ത് ഒരു യുവതിയുടെ കത്തിക്കരിഞ്ഞ ശരീരമുള്ളതായി അറിഞ്ഞത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ചെമ്മീന്‍ക്കെട്ട് പ്രദേശവാസികള്‍ അടിച്ചു തകര്‍ത്തു. ഇവിടത്തെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് യുവതിയെ കൂട്ടമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിവരം പുറത്തു വന്നത്. തെളിവ് നശിപ്പിക്കാനായിട്ടായിരുന്നു മൃതദേഹം കത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44898/rameshwaram-woman-gang-raped-to-death-by-foreign-workers)