---
title: "ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "The Minister inaugurated the Sub-Registrar's Office Building at Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44935/the-minister-inaugurated-the-sub-registrars-office-building-at-uliyil"
published_at: "2022-05-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e10948f5e7_IMG-20220525-WA0139.jpg"
keywords: []
---

# ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഉളിയിൽ: സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു രജിസ്ട്രേഷൻ വകുപ്പ് കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

## Article Content

ഉളിയിൽ: സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു രജിസ്ട്രേഷൻ വകുപ്പ് കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

റവന്യൂ വകുപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വകുപ്പാണ് രജിസ്ട്രേഷനെന്നും ഈ വർഷം 1322 കോടി രൂപയുടെ വർധനവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓഫീസുകളുടെ ആധുനികവൽക്കരണവും ജീവനക്കാരുടെ നിസ്വാർത്ഥ സേവനവുമാണ് ഇതിന്റെ പിന്നിൽ.

ഓൺലൈൻ സംവിധാനം കൊണ്ടുവന്നതോടെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ആധാരം എഴുത്തുകരെ സംരക്ഷിച്ചു കൊണ്ടുമാത്രമേ വകുപ്പ് മുന്നോട്ട് പോവൂ എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി.ശിലാഫലകം അനാച്ഛാദനവും എംഎൽഎ നിർവഹിച്ചു. കെ എസ് സി സി കണ്ണൂർ റീജിയണൽ മാനേജർ സി രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷ ഫസീല, കൗൺസിലർ പി രഘു, ഉത്തരമേഖല കോഴിക്കോട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ കെ സി മധു, ജില്ലാ രജിസ്ട്രാർ ജനറൽ ബി എസ് ബീന, വിവിധ അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44935/the-minister-inaugurated-the-sub-registrars-office-building-at-uliyil)