---
title: "ഒളവിലത്ത് പി. ഉമ്മർ ഹാജി കോൺഫറൻസ് ഹാൾ ഉദ്ഘാടനവും പ്രാത്ഥന സദസ്സും നടന്നു"
english_title: "Inside, P. Ummer Haji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44939/inside-p-ummer-haji"
published_at: "2022-05-25T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e19d34c917_Picsart_22-05-25_17-27-35-993.jpg"
keywords: []
---

# ഒളവിലത്ത് പി. ഉമ്മർ ഹാജി കോൺഫറൻസ് ഹാൾ ഉദ്ഘാടനവും പ്രാത്ഥന സദസ്സും നടന്നു

> **Lead Summary:**  ചൊക്ലി:എം ടി എം വഫിയ്യ കോളേജിൽ പുതുതായി നിർമിച്ച ഉമ്മർ ഹാജി കോൺഫറൻസ് ഹാളി ന്റെയും പ്രാത്ഥന സദസ്സിന്റെയും ഉദ്ഘാടനം സമസ്ത കേന്ദ്ര സെക്രട്ടറി കൊയ്യോട് ഉമർ ഉസ്താദ് പ്രാർത്ഥനയോടെ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രസിഡണ്ട് അഡ്വ: കെ ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

## Article Content

 ചൊക്ലി:എം ടി എം വഫിയ്യ കോളേജിൽ പുതുതായി നിർമിച്ച ഉമ്മർ ഹാജി കോൺഫറൻസ് ഹാളി ന്റെയും പ്രാത്ഥന സദസ്സിന്റെയും ഉദ്ഘാടനം സമസ്ത കേന്ദ്ര സെക്രട്ടറി കൊയ്യോട് ഉമർ ഉസ്താദ് പ്രാർത്ഥനയോടെ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രസിഡണ്ട് അഡ്വ: കെ ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

എം ടി എം വാഫി കോളജ് പ്രിൻസിപ്പൾ അബ്ദുറസാഖ് വാഫി, മഹല്ല് ഖാസി മജീദ് മുസ്ലിയാർ, ഖതീബ് സമീർ നിസാമി മറ്റു കമ്മിറ്റി ഭാരവാഹികൾ, കോളേജ് മാനേജർ സുലൈമാൻ മാസ്റ്റർ ,സെക്രട്ടറി അബ്ദുന്നസീർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അധ്യാപകർ, നാട്ടുകാർ, യതീംഖാന - വഫിയ്യ വിദ്യാത്ഥിനികൾ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരേ സമയം 250 പേർക്ക് ഇരിക്കാൻ സാധിക്കുന്ന വിശാലമായ ഹാളും സ്റ്റേജും ആണ് ഉദ്ഘാടനം ചെയ്യപെട്ട പി ഉമ്മർ ഹാജി കോൺഫറൻസ് ഹാൾ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44939/inside-p-ummer-haji)