---
title: "കലയെ അറിയാൻ കാൽനടയായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂൾ "
english_title: "St. George's High School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44948/st-georges-high-school"
published_at: "2022-05-25T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e23094805a_Picsart_22-05-25_18-06-20-448.jpg"
keywords: []
---

# കലയെ അറിയാൻ കാൽനടയായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂൾ 

> **Lead Summary:** കലയെ അറിയാൻ കാൽനടയായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഒരാഴ്ചയായി നടന്നുവരുന്ന വേനൽ അവധി ക്യാമ്പിന്റെ ഭാഗമായി നൂറ്റിഅൻപതോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കോവിഡിന്റെ പിരിമുറുക്കത്തിൽ നിന്നും പുതിയ അധ്യായന വർഷത്തേയ്ക്ക് കടക്കുന്നതിന് മുന്നോടിയയായി അടിയും പാടിയും ഉല്ലസിച്ച് കാക്കണം പാറ കലാഗ്രാമത്തിൽ നടക്കുന്ന ദാരു ശില്പ ക്യാമ്പിലേക്ക് പ്രകൃതിയെ അറിഞ്ഞുനടന്നെത്തി.

## Article Content

കലയെ അറിയാൻ കാൽനടയായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഒരാഴ്ചയായി നടന്നുവരുന്ന വേനൽ അവധി ക്യാമ്പിന്റെ ഭാഗമായി നൂറ്റിഅൻപതോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കോവിഡിന്റെ പിരിമുറുക്കത്തിൽ നിന്നും പുതിയ അധ്യായന വർഷത്തേയ്ക്ക് കടക്കുന്നതിന് മുന്നോടിയയായി അടിയും പാടിയും ഉല്ലസിച്ച് കാക്കണം പാറ കലാഗ്രാമത്തിൽ നടക്കുന്ന ദാരു ശില്പ ക്യാമ്പിലേക്ക് പ്രകൃതിയെ അറിഞ്ഞുനടന്നെത്തി.

ഒൻപത് ഏക്കർ വരുന്ന ജൈവ വൈവിധ്യ പാർക്കിലെ സസസ്യങ്ങളെകുറിച്ചറിയാനും ഈ യാത്രയിൽ കുട്ടികൾക്ക് സാധിച്ചു .ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരന്മാരുമായി ഏറെ നേരം കുട്ടികൾക്ക് സംവദിക്കാനും ശിൽപ്പങ്ങൾ കാണുവാനും പഠിക്കാനും കേരള ലളിത കലാ അക്കാദമി അംഗങ്ങൾ അവസരം ഒരുക്കുകയും ചെയ്തു രാവിലെ ഒൻപത് മണിക്ക് ചെമ്പന്തൊട്ടി ടൗണിൽ നിന്നും ആരംഭിച്ച യാത്ര സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ എഡ്‌വിൻ കോയിപ്പുറം ,ദേശീയ വനിതാ ഫുഡ് ബോൾ താരം അലീന ജോയ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി എൽ ,പി ടി എ പ്രസിഡന്റ് സജി അടവിച്ചിറ ,മദർ പി ടി എ പ്രസിഡന്റ് ഷിനോ പാറക്കൽ ,ജിയോ ജേക്കബ് ,അദ്ധ്യാപകരായ ശ്രീനി എംപി ,രാജേഷ് കെ വി,ബെന്നി ജോസഫ് ,മിനി പി കുരുവിള ,ഷെറ്റി എം എ ,ജെസി എൻ കെ ,സിനോൾ ഫ്രാൻസിസ് ,രൂപ ,സാബിന്ദ് ,സജിത്ത് ,ജൈമോൻ ,ഷിജോ എന്നിവർ യാത്രയ്ക്ക് നേതൃത്വം വഹിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44948/st-georges-high-school)