---
title: "കൗൺസിലർ നിയമനം"
english_title: "Counsellor appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44950/counsellor-appointment"
published_at: "2022-05-25T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e267d5f745_images (32).jpeg"
keywords: []
---

# കൗൺസിലർ നിയമനം

> **Lead Summary:** **കണ്ണൂർ : **ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. എം എ സൈക്കോളജി/എം എസ് ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ : **ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. എം എ സൈക്കോളജി/എം എസ് ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എം എസ് സി സൈക്കോളജിയിൽ കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക് ഇൻ ഇന്റർവ്യൂ ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ നടക്കും. പ്രായപരിധി 25 നും 45 നും മധ്യേ. താൽപര്യുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44950/counsellor-appointment)