---
title: "പാചകവാതക വിലവ൪ദ്ധനവിനെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ് "
english_title: "Youth congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44959/youth-congress"
published_at: "2022-05-25T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e308774dbf_Picsart_22-05-25_19-04-11-612.jpg"
keywords: []
---

# പാചകവാതക വിലവ൪ദ്ധനവിനെതിരെ വിറക് വിതരണ സമരവുമായി യൂത്ത് കോൺഗ്രസ് 

> **Lead Summary:** **കോളിക്കടവ്**: പായം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവ൪ദ്ധനവിനെതിരെ വിറക് വിതരണ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ് വിറക് വിതരണ സമരം ഉദ്ഘാടനം ചെയ്തു.

## Article Content

**കോളിക്കടവ്**: പായം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവ൪ദ്ധനവിനെതിരെ വിറക് വിതരണ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ് വിറക് വിതരണ സമരം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡോ. ശരത്ത് ജോഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ  മട്ടിണി  വിജയ൯ മുഖ്യ പ്രഭാഷണം നടത്തി. നിവിൽ മാനുവൽ, ബൈജു ആറാഞ്ചേരി, ശ്രീജിത്ത് പായം, ഭാസ്കരൻ, രജനീഷ് തുടങ്ങിയവ൪ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44959/youth-congress)