---
title: "പെർമിറ്റില്ലാതെ സ്വകാര്യ ബസ്സുകൾ കൊട്ടിയൂരിലേക്ക്: ജില്ലയിലെ ഗ്രാമീണ മേഖലയിലെ യാത്രക്കാർക്ക് യാത്ര ദുരിതം"
english_title: "Private buses to Kottiyoor without permit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44964/private-buses-to-kottiyoor-without-permit"
published_at: "2022-05-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e37074ecae_images.jpeg"
keywords: []
---

# പെർമിറ്റില്ലാതെ സ്വകാര്യ ബസ്സുകൾ കൊട്ടിയൂരിലേക്ക്: ജില്ലയിലെ ഗ്രാമീണ മേഖലയിലെ യാത്രക്കാർക്ക് യാത്ര ദുരിതം

> **Lead Summary:** **കൊട്ടിയൂർ: **വൈശാഖ മഹോൽസവം നടക്കുന്ന കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാത്ത സ്വകാര്യ ബസ്സുകൾ കുതിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തലശ്ശേരി, കണ്ണൂർ ബസ്സ്റ്റാന്റ് കളിൽ എത്തുന്ന ബസ്സുകളാണ് ബോർഡ് മാറ്റി കൊട്ടിയൂരിലേക്ക് ഓട്ടം നടത്തുന്നത്.

## Article Content

**കൊട്ടിയൂർ: **വൈശാഖ മഹോൽസവം നടക്കുന്ന കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാത്ത സ്വകാര്യ ബസ്സുകൾ കുതിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തലശ്ശേരി, കണ്ണൂർ ബസ്സ്റ്റാന്റ് കളിൽ എത്തുന്ന ബസ്സുകളാണ് ബോർഡ് മാറ്റി കൊട്ടിയൂരിലേക്ക് ഓട്ടം നടത്തുന്നത്.

സ്വകാര്യ ബസ്സുകൾ ഗ്രാമീണ മേഖലകളിലേക്കുള്ള ഓട്ടം നിർത്തി ഉൽസവകൊയ്ത്തിനിറങ്ങിയത് മലയോര മേഖലകളിൽ കടുത്ത യാത്രാദുരിതത്തിന് കാരണമായി. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന അടക്കാത്തോട്ടിലേക്ക് തലശ്ശേരിയിൽ നിന്നുള്ള ബസ്സുകൾ പകൽ ഒട്ടം നിർത്തി.

മറ്റ് നിരവധി പ്രദേശങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രാമീണ റൂട്ടുകളിലോടുന്ന ബസ്സുകൾക്ക് കൊട്ടിയൂർ പെർമിറ്റ് നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.അത്തരം കണ്ടെത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുണ്ടാവുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.ഗ്രാമീണ റൂട്ടുകളിലേക്ക് ഓട്ടം നിർത്തി കൊട്ടിയൂരിലേക്ക് കുതിക്കുന്ന ബസ്സുകൾ നടപടി തിരുത്തണമെന്നും, പോലീസ് ,ട്രാൻസ്പോർട്ട് അധികൃതർ ജാഗ്രതയുണ്ടാവണമെന്നും യുവജന സംഘടനകൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44964/private-buses-to-kottiyoor-without-permit)