---
title: "പിടികിട്ടാപ്പുള്ളിക്ക്  നിയമ പരിരക്ഷയില്ല: സുപ്രീംകോടതി   "
english_title: "Pitikittappulli has no legal protection Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44966/pitikittappulli-has-no-legal-protection-supreme-court"
published_at: "2022-05-25T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e3978cd463_n3896005861653487943097c04b930a372217b281884007885d7398167ab9d20e34f36663ca50ae33c06078.jpg"
keywords: []
---

# പിടികിട്ടാപ്പുള്ളിക്ക്  നിയമ പരിരക്ഷയില്ല: സുപ്രീംകോടതി   

> **Lead Summary:** **ന്യൂഡല്‍ഹി: **നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചോടുകയും പ്രഖ്യാപിത കുറ്റവാളിയാവുകയും ചെയ്തയാള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് സുപ്രീംകോടതി.

## Article Content

**ന്യൂഡല്‍ഹി: **നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചോടുകയും പ്രഖ്യാപിത കുറ്റവാളിയാവുകയും ചെയ്തയാള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് സുപ്രീംകോടതി.

ഇത്തരം വ്യക്തികള്‍ ​ഏതെങ്കിലും തരത്തിലുള്ള ഇളവിനോ ദയക്കോ അര്‍ഹരല്ല. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല. നിയമത്തിന് വിധേയരാവാതെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതില്‍ ന്യായീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്​ട്രയില്‍നിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ വിധി.

വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം ഹരജിക്കാരനെയും മറ്റ് അഞ്ചുപേരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നാഗ്പുര്‍ സിറ്റി എ.ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹരജിക്കാരന്‍​ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസിന് കീഴടങ്ങാതെ പിടികിട്ടാപ്പുള്ളിയായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44966/pitikittappulli-has-no-legal-protection-supreme-court)