---
title: "മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ശക്തികളെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Shihab Thangal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45003/shihab-thangal"
published_at: "2022-05-25T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e593fd3ec5_Picsart_22-05-25_21-57-40-643.jpg"
keywords: []
---

# മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ശക്തികളെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** **ഇരിട്ടി: **മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ശക്തികളെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിവിധ മത വിഭാഗങ്ങൾ തമ്മിൽ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയും നാടിൻ്റെ സമാധാന ജീവിതം ഉറപ്പുവരുത്തുകയും ചെയ്യേണ്ട സന്ദർഭമാണിത്.

## Article Content

**ഇരിട്ടി: **മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ശക്തികളെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിവിധ മത വിഭാഗങ്ങൾ തമ്മിൽ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുകയും നാടിൻ്റെ സമാധാന ജീവിതം ഉറപ്പുവരുത്തുകയും ചെയ്യേണ്ട സന്ദർഭമാണിത്.

നാട്ടിൽ മത സാഹോദര്യവും സഹിഷ്ണുതയും തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിന്തിരിയണമെന്നും സാദിഖലി തങ്ങൾ അഭ്യർത്ഥിച്ചു. പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫീസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് പുഴക്കര ശാഖ പ്രസിഡണ്ട് പി ഹാഷിം അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ എ, അഡ്വ മനാഫ് അരീക്കോട്, നവാസ് പാലേരി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, നസീർ നല്ലൂർ, കെ.വേലായുധൻ, അഡ്വ.ഫിലിപ്പ്, സി.അബ്ദുല്ല,എം.കെ.മുഹമ്മദ്, ഒമ്പാൻ ഹംസ, പി.രാജു, കെ.വി.റഷീദ്,മൊയ്തീൻ അബ്ബാസ്,സി.ഹാരിസ്,നസീർ ചാത്തോത്ത്,ഇ പി.മജീദ്, ബ്ലാത്തൂർ അബൂബക്കർ ഹാജി, ഇജാസ് ആറളം,മൊയ്തീൻ ചാത്തോത്ത് ,എം.ഹംസ ഹാജി, അജ്മൽ ആറളം , സി.എച്ച് ശിഹാബ് ,സി. ഷഹീർ പ്രസംഗിച്ചു. വനിതാ സംഗമം വനിതാ ലീഗ് ജില്ലാ സിക്രട്ടറി റഹിയാനത്ത് സുബി ഉൽഘാടനം ചെയ്തു. കെ.വി.റഷീദ അധ്യക്ഷത വഹിച്ചു. ആബൂട്ടി മാസ്റ്റർ ക്ലാസെടുത്തു.

എം.എം.നൂർജഹാൻ, വി.മിനി, സമീറ പാനേരി, ഷഫീറ, ഹസീന, നജില പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45003/shihab-thangal)