---
title: "വിദ്യാർഥിനിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ "
english_title: "Madrsa teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45005/madrsa-teacher"
published_at: "2022-05-25T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e5b81f1740_n38963981416534966464376851ed4300bb1f39c0546dc5caaa99d5009c621f64d0e68f423b50e81c55dbff.jpg"
keywords: []
---

# വിദ്യാർഥിനിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: **വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്ബ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്.14 കാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് ഉസ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

## Article Content

**പാലക്കാട്: **വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്ബ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്.14 കാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് ഉസ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഈ മാസം 22 നായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവം കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് തെളിഞ്ഞതോടെ ഉസ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45005/madrsa-teacher)