---
title: "സമ്മർ കോച്ചിംഗ് ക്യാമ്പ് ടിന്റു ലൂക്ക സന്ദർശിച്ചു"
english_title: "Tintu Luka visits summer coaching camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45013/Tintu-luka-visits-summer-coaching-camp"
published_at: "2022-05-25T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e66c7da450_Picsart_22-05-25_22-54-42-629.jpg"
keywords: []
---

# സമ്മർ കോച്ചിംഗ് ക്യാമ്പ് ടിന്റു ലൂക്ക സന്ദർശിച്ചു

> **Lead Summary:**  **ഇരിട്ടി : **കരിക്കോട്ടക്കരി ഇന്നത്തെ തലമുറ മൊബൈലിന് പുറകെ പായുമ്പോൾ കായിക മേഖല ഉണരേണ്ടതുണ്ട് എന്നും 4 വർഷം നിങ്ങൾ അധ്വാനിച്ചാൽ 40 വർഷം നിങ്ങൾക്ക് സുഖമായി ജീവിക്കാം എന്നും സെൻ്റ് തോമസ് ഹൈസ്കൂളും തലശ്ശേരി യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഹോക്കി കോച്ചിംഗ് ക്യാമ്പ് സന്ദർശിച്ച് സംസാരിച്ചു.

## Article Content

 **ഇരിട്ടി : **കരിക്കോട്ടക്കരി ഇന്നത്തെ തലമുറ മൊബൈലിന് പുറകെ പായുമ്പോൾ കായിക മേഖല ഉണരേണ്ടതുണ്ട് എന്നും 4 വർഷം നിങ്ങൾ അധ്വാനിച്ചാൽ 40 വർഷം നിങ്ങൾക്ക് സുഖമായി ജീവിക്കാം എന്നും സെൻ്റ് തോമസ് ഹൈസ്കൂളും തലശ്ശേരി യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഹോക്കി കോച്ചിംഗ് ക്യാമ്പ് സന്ദർശിച്ച് സംസാരിച്ചു.

കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ തലശ്ശേരി യു. ടി. എസ്. സി ക്ലബ് സെക്രട്ടറി സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ നിയാസ് കെ സകൂൾ പ്രധാനാധ്യാപിക ഐസമ്മ സകറിയ, അസി.മാനേജർ ഫാ. റൂബിൾ മാർട്ടിൻ, ജാവിസ് അഹമ്മദ്, ജോൺസൺ, തഫ്ലീം മാണിയത്ത് , ഷംസുദ്ധീൻ, വൈശാഖ്, വർഗീസ് എം എം, ജിജോ ജോസഫ്, സെമീർ എൻ, ജയേഷ് ടി പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഒളിമ്പ്യൻ ടിൻറു ലൂക്ക, ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഗോൾഡ് മെഡൽ ജേതാവ് നിയാസ് എന്നിവരെ ആദരിച്ചു.

ഇതിന് ശേഷം നാഷണൽ താരങ്ങൾ അണിനിരന്ന പ്രദർശന മത്സരവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45013/Tintu-luka-visits-summer-coaching-camp)