---
title: "സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ട് തൊഴില്‍ മേള 29ന്"
english_title: "Anert Job Fair on the 29th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45022/anert-job-fair-on-the-29th"
published_at: "2022-05-26T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ed630ec2b9_images (33).jpeg"
keywords: []
---

# സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ട് തൊഴില്‍ മേള 29ന്

> **Lead Summary:** **കണ്ണൂർ:** സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കാണ് തൊഴില്‍ മേള.

## Article Content

**കണ്ണൂർ:** സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കാണ് തൊഴില്‍ മേള.

മെയ് 29 ഞായറാഴ്ച രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. അനര്‍ട്ടിലൂടെ പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്പോട് രജിസ്ട്രേഷനിലൂടെ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45022/anert-job-fair-on-the-29th)