---
title: "ഓട്ടോറിക്ഷ മീറ്റർ ക്രമീകരണ നിരക്കായി"
english_title: "For autorickshaw meter adjustment rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45027/for-autorickshaw-meter-adjustment-rate"
published_at: "2022-05-26T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628edb66e4f3a_images (2).jpeg"
keywords: []
---

# ഓട്ടോറിക്ഷ മീറ്റർ ക്രമീകരണ നിരക്കായി

> **Lead Summary:** **തിരുവനന്തപുരം** : ഓട്ടോറിക്ഷാ മീറ്ററിൽ നി രക്ക് ക്രമീകരിക്കാനുള്ള (റീസെറ്റ്) നിരക്ക് പുതുക്കി. മീറ്റർ റീസെറ്റ് ചെയ്യാൻ 350 രൂപയും ലെഡ്, വയർ എന്നിവ ചേർത്തു മുദ്രവയ്ക്കാൻ 70 രൂപയും നൽകണം.

## Article Content

**തിരുവനന്തപുരം** : ഓട്ടോറിക്ഷാ മീറ്ററിൽ നി രക്ക് ക്രമീകരിക്കാനുള്ള (റീസെറ്റ്) നിരക്ക് പുതുക്കി. മീറ്റർ റീസെറ്റ് ചെയ്യാൻ 350 രൂപയും ലെഡ്, വയർ എന്നിവ ചേർത്തു മുദ്രവയ്ക്കാൻ 70 രൂപയും നൽകണം.

നിലവിൽ യഥാക്രമം 300 രൂപയും 60 രൂപയും ആയിരുന്നു. യാത്രാനിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചതിനാൽ ഫെയർ മീറ്റർ റീസെറ്റ് ചെയ്യാനുള്ള നടപടികൾ ലീഗൽ മെട്രോളജി വകുപ്പിന്റെ ലൈസൻസുള്ള ഏജൻ സികൾ വഴി നടക്കുകയാണ്. പല ഏജൻസികളും അമിത തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ലൈസൻസികളുടെ സ്ഥാപനത്തിനു മുന്നിൽ പുതിയ നിരക്ക് പ്രദർ ശിപ്പിക്കുന്ന ബോർഡ് വയ്ക്കണം. പരാതികൾ അറിയിക്കാനായി ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പരും ബോർഡിൽ എഴുതിവയ്ക്കണമെന്നും മന്ത്രി ജി.ആർ.അനിൽ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45027/for-autorickshaw-meter-adjustment-rate)