---
title: "കേരളത്തിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും വിലത്തകർച്ച"
english_title: "Coconut and copra prices fall in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45028/coconut-and-copra-prices-fall-in-kerala"
published_at: "2022-05-26T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628edc20a2eb7_images (35).jpeg"
keywords: []
---

# കേരളത്തിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും വിലത്തകർച്ച

> **Lead Summary:** **തിരുവനന്തപുരം:** തേങ്ങ ഉൽപാദനം ഇരട്ടിയായതോടെ കേരളത്തിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും വിലത്തകർച്ച. പല മില്ലുകളും കൊപ്ര സംഭരണം നിർത്തിയതോടെ തേങ്ങയും കൊപ്രയും വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. നാഫെഡിന്റെ കൊപ്ര സംഭരണവും കൃഷി വകുപ്പിന്റെ പച്ചത്തേങ്ങ സംഭരണവും പാളിയതും കർഷ കർക്കു തിരിച്ചടിയായി.

## Article Content

**തിരുവനന്തപുരം:** തേങ്ങ ഉൽപാദനം ഇരട്ടിയായതോടെ കേരളത്തിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും വിലത്തകർച്ച. പല മില്ലുകളും കൊപ്ര സംഭരണം നിർത്തിയതോടെ തേങ്ങയും കൊപ്രയും വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. നാഫെഡിന്റെ കൊപ്ര സംഭരണവും കൃഷി വകുപ്പിന്റെ പച്ചത്തേങ്ങ സംഭരണവും പാളിയതും കർഷ കർക്കു തിരിച്ചടിയായി.

ഒരു മാസം മുൻപ് കിലോയ്ക്ക് 28 രൂപയായിരുന്ന തേങ്ങയുടെ മൊത്ത വില ഇപ്പോൾ 24 രൂപയായി. കിലോയ്ക്ക് 25-26 രൂപ വരെയാണ് ഇന്നലെ പാലക്കാട് മാർക്കറ്റിലെ ചില്ലറ വില. ചില്ലറ വിലയ്ക്ക് തേങ്ങ വാങ്ങിയ ശേഷം കിലോയ്ക്ക് 30 രൂപയ്ക്കു വരെ കട കളിൽ വിൽക്കുന്നവരുമുണ്ട്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തേങ്ങ ഉൽപാദനം കൂടിയതും കർഷകരെ വലയ്ക്കുന്നു. മുൻകാലങ്ങളിൽ കേരളത്തിൽ നിന്നു തമിഴ്നാട് തേങ്ങ സംഭരിച്ചിരുന്നെങ്കിലും അതും നിർത്തി. സ്റ്റോക്കുള്ളതിനാൽ കേരളത്തിലെ മില്ലുടമകളും തേങ്ങ വാങ്ങുന്നില്ലെന്നു കർഷകർ പറയുന്നു.

ഒരു മാസം മുൻപ് ക്വിന്റലിന് 9200 രൂപയായിരുന്ന കൊപ്രയ്ക്ക് 8700 രൂപയാണ്  വടകര മാർക്കറ്റിലെ വില.  കേരളത്തിൽ നിന്ന് 6 മാസത്തി നുള്ളിൽ 50,000 ടൺ കൊപ്ര സം ഭരിക്കാനായിരുന്നു കേന്ദ്ര സർക്കാർ നാഫെഡിനു നൽകിയ നിർദേശം. സംഭരണം തുടങ്ങി രണ്ടര മാസം പിന്നിടുമ്പോൾ ഇതു വരെ നാഫെഡ് സംഭരിച്ചത് വെറും 48 ക്വിന്റൽ കൊപ്ര മാത്രം.

കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കാൻ  കഴിയാത്തതിനാൽ കൊപ്ര സംഭ രണത്തിൽ നിന്നു കേരഫെഡ് പിൻമാറിയതോടെ മാർക്കറ്റ്ഫെഡ് മുഖേന സംഭരിക്കാനാണു കൃഷി വകുപ്പ് തീരുമാനം.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45028/coconut-and-copra-prices-fall-in-kerala)