---
title: "നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Actor Vijay Babu's anticipatory bail application will be considered by the high court today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45034/actor-vijay-babus-anticipatory-bail-application-will-be-considered-by-the-high-court-today"
published_at: "2022-05-26T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ee5a9e3c1d_images (37).jpeg"
keywords: []
---

# നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **എറണാകുളം : **പീഡന കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍, വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

## Article Content

**എറണാകുളം : **പീഡന കേസില്‍ നടന്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍, വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

നടിയുമായുളള വാട്‌സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45034/actor-vijay-babus-anticipatory-bail-application-will-be-considered-by-the-high-court-today)