തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് റിമാന്‍ഡില്‍. വഞ്ചിയൂര്‍ കോടതി രണ്ടാഴ്ചത്തേക്കാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്.വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പും പി സി ജോര്‍ജിനെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, പി സി ജോര്‍ജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിച്ചാല്‍ എല്ലാം തുറന്നുപറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലില്‍ പോകാന്‍ തയ്യാറായിട്ടാണ് വന്നതെന്നും ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
PC George remanded in religious hate speech case