പോണ്ടിച്ചേരിയിൽ വാഹനാപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു

പോണ്ടിച്ചേരിയിൽ വാഹനാപകടത്തില്‍പ്പെട്ട്  കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു
May 26, 2022 09:43 AM | By Remya Raveendran

പോണ്ടിച്ചേരി : സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു.  ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.

അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കാലാപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരുണിമയുടെ മരണത്തില്‍ എസ്.എഫ്.ഐ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് അനുശോചിച്ചു.

അരുണിമയുടെ അച്ഛന്‍ എം.കെ. പ്രേമരാജന്‍ ഫറോക്ക് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരനാണ്. സഹോദരന്‍: അവനിഷ് പ്രേം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍.

Accidentdeath

Next TV

Related Stories
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
Top Stories