---
title: "തൃശൂരിൽ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45054/accident"
published_at: "2022-05-26T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628effe3bd222_n3897259921653538686755d300b760491a96a931473f5380ff23fa0184edb23c5b71e9aadc27baea11382e.jpg"
keywords: []
---

# തൃശൂരിൽ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു 

> **Lead Summary:** **തൃശൂര്‍ **: ഏങ്ങണ്ടിയൂര്‍ ഏത്തായി സെന്ററില്‍ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു.

## Article Content

**തൃശൂര്‍ **: ഏങ്ങണ്ടിയൂര്‍ ഏത്തായി സെന്ററില്‍ ലോറി വൈദ്യുതി പോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു.

ആ സമയത്ത് ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ചാടി ഇറങ്ങിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .പരിക്കേറ്റ ലോറി ഡ്രൈവര്‍ തളിപ്പറമ്ബ്‌ സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ ഏങ്ങണ്ടിയൂര്‍ എത്തായി സെന്ററില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാടാനപ്പള്ളി പോലീസും ഗുരുവായൂര്‍, നാട്ടിക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന്‌ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45054/accident)