---
title: "കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയിഡ് "
english_title: "Raid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45056/raid"
published_at: "2022-05-26T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f021330da1_Screenshot_20220526-095754.png"
keywords: []
---

# കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയിഡ് 

> **Lead Summary:** **ന്യൂഡല്‍ഹി: **കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

## Article Content

**ന്യൂഡല്‍ഹി: **കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

പൂനെ, മുംബൈ, ദാപോളി എന്നിവിടങ്ങളിലുള്ള അനില്‍ പരാബിന്റെ വസതികളില്‍ ഉള്‍പ്പെടെയാണ് രാവിലെ തിരച്ചില്‍ നടക്കുന്നത്. ശിവസേന നേതാവിനെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്താണ് പരിശോധന.

നേരത്തെ, മുന്‍ മന്ത്രി അനില്‍ ദേശ് മുഖുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പരാബിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45056/raid)