---
title: "പി.സി ജോർജ്ജുമായി പോയ വാഹനം അപകടത്തിൽ പെട്ട്  ഒരാൾക്ക് പരിക്ക് "
english_title: "One person was injured in an accident involving a vehicle carrying PC George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45058/one-person-was-injured-in-an-accident-involving-a-vehicle-carrying-pc-george"
published_at: "2022-05-26T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f04e77071b_n389729118165354002043803296994b08b0403914862f9b0412a9942133625281f661576c4782084078319.jpg"
keywords: []
---

# പി.സി ജോർജ്ജുമായി പോയ വാഹനം അപകടത്തിൽ പെട്ട്  ഒരാൾക്ക് പരിക്ക് 

> **Lead Summary:** **തിരുവനന്തപുരം**: കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരുക്കേറ്റു.

## Article Content

**തിരുവനന്തപുരം**: കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരുക്കേറ്റു.

മംഗലപുരത്ത് വെച്ചാണ് ഒരാള്‍ക്ക് പരുക്കേറ്റത്. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരുക്ക്. രാത്രി 12.15ഓടെയായിരുന്നു സംഭവം. പരുക്ക് ഗുരുതരമല്ല.

റോഡ് മുറിച്ചു കടക്കുമ്ബോള്‍ മുഹമ്മദിനെ വാഹനമിടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് മണിക്ക് കൊച്ചിയില്‍ നിന്നും തിരിച്ച സംഘം രണ്ടര മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.

വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജ്ജിനെ അനുകൂലിച്ച്‌ മുദ്രാവാക്യങ്ങളുമായി എത്തിയിരുന്നു. അതേസമയം, പി സി ജോര്‍ജ്ജിനെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45058/one-person-was-injured-in-an-accident-involving-a-vehicle-carrying-pc-george)