---
title: "മലപ്പുറത്ത് 22കാരി തൂങ്ങി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ "
english_title: "22-year-old woman hanged in Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45077/22-year-old-woman-hanged-in-malappuram"
published_at: "2022-05-26T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f11d848633_n389742688165354296346676f5cdadfde68f5626f85d2fa52b55452f74dcb19b334b16e84e549b1450c3a1.jpg"
keywords: []
---

# മലപ്പുറത്ത് 22കാരി തൂങ്ങി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ 

> **Lead Summary:** **മലപ്പുറം: **ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്.

## Article Content

**മലപ്പുറം: **ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്.

കിടപ്പുമുറിയിലെ തൊട്ടില്‍ ഹുക്കില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്ബായിരുന്നു നുസ്‌റത്തിന്റെ വിവാഹം. മൂന്ന് വയസുള്ള മകളുമുണ്ട്. മൊബൈല്‍ ടെക്നീഷ്യനായ ഇര്‍ഷാദ് രണ്ട് മാസം മുമ്ബാണ് ജോലി തേടി ഒമാനിലേക്ക് പോയത്.

സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍ പി എം മായ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45077/22-year-old-woman-hanged-in-malappuram)